25 വയസ്സിന് മുന്‍പ് മുടി നരച്ചു തുടങ്ങിയാല്‍ അതിനെ അകാലനരയായി കണക്കാക്കാം.പ്രധാനമായും ജനിതക കാരണം കൊണ്ടാണ് അകാലനര ഉണ്ടാവുന്നതെങ്കിലും തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ് വൈറ്റമിന്‍ ബി12ന്റെ അഭാവം എന്നിവ കൊണ്ടും അകാലനര ഉണ്ടാകാം. പുരുഷന്മാരില്‍ കാണുന്ന തരത്തില്‍ സ്ത്രീകളിലും താടി, മേല്‍ ചുണ്ട് തുടങ്ങിയ ഭാഗങ്ങളില്‍ അമിതരോമ വളര്‍ച്ച ഉണ്ടാവുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തെ സൂചിപ്പിക്കുന്നു.