ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്കെല്ലാം ഒരു വീഡിയോ ഒരേ സമയമിരുന്ന് കാണാന്‍ സാധിക്കുന്ന വാച്ച് പാര്‍ട്ടി ഫീച്ചര്‍ അവതരിപ്പിച്ചു.ആറ് മാസത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ ഫീച്ചര്‍ ബുധനാഴ്ച്ച ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. വീഡിയോ സ്ട്രീമിങിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഫെയ്‌സ്ബുക്ക് നടത്തിവരുന്നത്. അതിന്റെ ഭാഗമായാണ് വീഡിയോകളിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.