ആത്മവിശ്വാസം ലഭിക്കാന്‍ അപകടകാരികളായ സ്രാവുകള്‍ക്കൊപ്പം കുട്ടികളെ നീന്താന്‍ വിടുന്ന ഒരു ചികിത്സാരീതി ഉണ്ട് അറ്റ്‌ലാന്‍റയില്‍ .ഗുരുതരമായ രോഗങ്ങളെയോ അപകടങ്ങളെയോ തരണം ചെയ്തെത്തുന്ന കുട്ടികളെ സ്രാവുകള്‍ക്കൊപ്പം നീന്താന്‍ വിടുകയും അപകടകാരികള്‍ എന്ന് പേരുള്ള മൃഗങ്ങള്‍ക്കൊപ്പം ഇടപഴകാന്‍ അവസരമൊരുക്കുകയുമാണ് ജോര്‍ജിയയിലെ ആശുപത്രി അധികൃതര്‍.'ജേര്‍ണി വിത്ത് ജെന്റില്‍ ജെയിന്റ്സ്' എന്നാണ് ഈ ചികിത്സയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര്.