കേരളത്തെ സഹായിച്ചവര്‍ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി | Oneindia Malayalam

Oneindia Malayalam 2018-08-20

Views 108

Kerala’s fishermen are the unsung heroes of relief work during the floods
കേരളത്തിൽ നടന്ന പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് പങ്ക് വഹിച്ചത് മത്സ്യത്തൊഴിലാളികളാണെന്നും. അവരുടെ പങ്ക് മഹത്തരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മൽസ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനിടെ നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതിനെല്ലാം ന്യായമായ നഷ്ടപരിഹാരം നല്‍കും. ദുരിതാശ്വാസ പ്രദേശത്ത് ബോട്ടുകള്‍ എങ്ങനെയാണോ എത്തിച്ചത് അതുപോലെ അവ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. രക്ഷാ പ്രവര്‍ത്തനം അവസാനിച്ചാൽ സർക്കാർ അവരെ കയ്യൊഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
#KeralaFloods2018 #KeralaFloods

Share This Video


Download

  
Report form