പ്രളയത്തില്‍ റേഷന്‍കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സപ്ലൈകോ
വില്പനശാലകളില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാക്കുമെന്ന്
സിഎംഡി എം.എസ് ജയ അറിയിച്ചു.റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിട്ടുളള
കാര്‍ഡുടമകളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയാല്‍
സപ്ലൈകോ വില്പനശാലകളില്‍ സബ്‌സിഡി സാധനങ്ങള്‍ ലഭ്യമാകും.
സപ്ലൈകോ വില്പനശാലകളിലെ ബില്ലിംഗ് സംവിധാനത്തില്‍
ഇതിനാവശ്യമായ മാറ്റം വരുത്തിയതായി സിഎംഡി അറിയിച്ചു.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍
മുടക്കം കൂടാതെ ലഭിക്കുന്നണ്ടെന്നുറപ്പു വരുത്താന്‍ പുതിയ സംവിധാനം
എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ വില്പനശാലകളിലെ ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്