ഇത്തവണ ഇന്ത്യയില്‍ നടന്നത് പരിസ്ഥിതി സൗഹാര്‍ദ്ദത്തോടെയുള്ള ബക്രീദ്. ആടിന് പകരം മുറിച്ചത് കേക്ക്.ബാലിപെരുന്നാളിന് ഇത്തവണ ആടിന്‍റെ ചോര ഒഴുക്കാതെ ആടിന്‍റെ ഫോട്ടോ ഉള്ള കേക്ക് മുറിച്ചാണ് ഇന്ത്യയില്‍ ആഘോഷം നടത്തിയത്. ലക്നൌവില്‍ ആണ് ഇത്തരത്തില്‍ ബക്രീദ് ആഘോഷം നടന്നത്. മൃഗങ്ങളെ കൊന്നുകൊണ്ട് നടത്തുന്ന ആചാരം ശരിയല്ലെന്നും പകരം അവയുടെ രൂപമുള്ള കേക്ക് മുറിച്ച് ആഘോഷിക്കുമ്പോള്‍ അതില്‍ തെറ്റില്ലെന്നുമാണ് അവര്‍ നല്‍കിയ വിശദീകരണം.