ഷവോമി പോകോ F1 ഓഗസ്റ്റ് 29 മുതല്‍ ഇന്ത്യയില്‍
വില 20,999 രൂപ മുതല്‍
ഷവോമി പോകോ F1 ഇന്ത്യയില്‍ പുറത്തിറക്കി.ഷവോമിയുടെ ഉപ ബ്രാന്റായ പോകോയുടെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ആണ് പോകോ F1. ലിക്വിഡ്കൂള്‍ ടെക്‌നോളജിയോടെയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസറാണ് പോകോ എഫ് വണ്ണിന്റെ പ്രധാന സവിശേഷത. 6ജിബി, 8ജിബി വേരിയന്റില്‍ പോകോ എഫ് വണ്‍ ലഭ്യമാകും. 20,999 രൂപ മുതല്‍ 28,999 രൂപ വരെയാണ് ഇന്ത്യയില്‍ എഫ് വണ്ണിന്റെ വില. ഓഗസ്റ്റ് 29 മുതല്‍ ഓണ്‍ലൈനായി വില്‍പ്പന ആരംഭിക്കും. 2.D ഗോറില്ല ഗ്ലാസില്‍ നോച്ച് ഡിസ്‌പ്ലേയില്‍ 6.18 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ് ഡിസ്പ്ലേ. പിന്നില്‍ ഡ്യുവല്‍ ക്യാമറയുണ്ട് (12MP+5MP). മുന്നില്‍ പോര്‍ട്രെയ്റ്റ് സെല്‍ഫി എടുക്കാവുന്ന 20MP സിംഗിള്‍ ക്യാമറയുമുണ്ട്.4000mAh ആണ് ബാറ്ററി കപ്പാസിറ്റി.
നാല് വ്യത്യസ്ത മോഡലുകളുണ്ട് പോകോ എഫ് വണ്ണിന്. റിയല്‍ കെല്‍വറോടുകൂടിയ ആര്‍മേര്‍ഡ് എഡിഷന് 29,999 രൂപയാണ് വിപണി വില. റോസോ റെഡ്, ബ്ലൂ, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ സ്വന്തമാക്കാം. മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനും സാധിക്കും.