പ്രളയക്കെടുതിയെ കേരളം അതിജീവിച്ചപ്പോൾ കേരളത്തിന്റെ സൈന്യത്തെയും മറ്റ് രക്ഷാപ്രവർത്തകരോടുമൊക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല. എന്നാൽ പ്രളയം വിഴുങ്ങിയ പല കോണുകളിലും ജനങ്ങൾ ഒറ്റപെട്ടപ്പോൾ അവരെ സുരക്ഷിതമായ സ്ഥലങ്ങളിൽ എത്തിച്ചപ്പോഴും അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും അവരിലേക്ക് എത്തിയെന്ന് ഉറപ്പാക്കാൻ ചില ഐ എ എസ് ഉദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നു.