Malappuram shahin case, new revelations
പ്രളയകാലത്ത് മലപ്പുറത്ത് നടന്ന ഒന്‍പത് വയസ്സുകാരന്റെ കൊലപാതകം നാടിനാകെ ഞെട്ടലായിരിക്കുകയാണ്. മുഹമ്മദ് ഷഹീനിനെ ആനക്കയം പാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിഞ്ഞാണ് പിതൃസഹോദരനായ മുഹമ്മദ് കൊലപ്പെടുത്തിയത്. ഷഹീനിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളെ അടക്കം ഉപയോഗിച്ച് വിപുലമായ തെരച്ചില്‍ നടത്താനാണ് പോലീസ് ഒരുങ്ങുന്നത്. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി മുഹമ്മദ് അവിശ്വസനീയമായ മൊഴിയാണ് പോലീസിന് നല്‍കിയിരിക്കുന്നത്.
#Malappuram