Hyosung bikes back to India

News60ML 2018-09-03

Views 15

ഹ്യോസങ്‌ന്റെ മിറേജ് 250 ക്രൂയിസര്‍ വിപണിയിലേക്ക്

വീണ്ടും ദക്ഷിണ കൊറിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹ്യോസങ് വരുന്നു

ഇന്ത്യന്‍ ബൈക്ക് വിപണിയിലേക്ക് വീണ്ടും ദക്ഷിണ കൊറിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹ്യോസങ് വരുന്നു.ഹ്യോസങ്‌ന്റെ മിറേജ് 250 ക്രൂയിസര്‍ ഈ മാസം വിപണിയിലെത്തും.


കൈനറ്റിക് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഹ്യോസങ് ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത്.
ഈ വര്‍ഷമാദ്യം സ്പെയിനിലാണ് മിറേജ് 250 ക്രൂയിസര്‍ മോഡലിനെ ഹ്യോസങ് അവതരിപ്പിച്ചത്. അക്വില 250 DR എന്നും ബൈക്കിന് പേരുണ്ട്. ഇന്ത്യയില്‍ മുമ്പുണ്ടായിരുന്ന അക്വില 250 മോഡലിന് പകരക്കാരനായാണ് പുതിയ മിറേജ് 250 വിപണിയിലെത്തുക.താഴ്ന്നിറങ്ങിയ സീറ്റും മുന്നോട്ടാഞ്ഞ ഫൂട്ട്പെഗുകളും വീതിയേറിയ ഹാന്‍ഡില്‍ബാറും ബൈക്കില്‍ ക്രൂയിസര്‍ റൈഡിംഗ് ഉറപ്പുവരുത്തും. 250 സി.സി വി-ട്വിന്‍ എന്‍ജിനാണ് ബൈക്കിനുള്ളത്. എന്‍ജിന് 25.8 ബി.എച്ച്.പി കരുത്തും 21.7 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും.അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. അക്വില 250 മോഡലിനെക്കാള്‍ അധിക ടോര്‍ഖ് മിറേജിനുണ്ട്.സ്പോര്‍ടി റൈഡിംഗ് പൊസിഷനാണ് ഹ്യോസങ് സമര്‍പ്പിക്കുന്നത്. ഏകദേശം മൂന്നുലക്ഷം രൂപ ഹ്യോസങ് മിറേജ് 250ന് ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

Share This Video


Download

  
Report form