An inspiring lady

News60ML 2018-09-16

Views 8

മനക്കരുത്തിനു മുന്നിൽ ഒന്നും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ജിലുമോൾ മാരിയറ്റ്. ഇനി ഇന്ത്യയിൽ ആദ്യമായി കാലുകളാൽ കാറോടിക്കുന്ന യുവതിയാവും ജിലുമോൾ മാരിയറ്റ്.
ജന്മനാകൈകളില്ലാതെ ജനിച്ച ജിലുമോൾ കൈകള്‍ക്ക് പകരം കാലുകൾ ആയുധമാക്കി. നിരാശയേതുമില്ലാതെ ചിത്രങ്ങൾ കാലുകൊണ്ട് വരച്ചു. ഇന്ന് കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലിയും നേടി.ഇതിനെല്ലാം അപ്പുറം ഇനി ഇന്ത്യയിൽ തന്നെ ആദ്യമായി കാലുകളാൽ കാറോടിക്കുന്ന യുവതി എന്ന പേരാണ് ജിലുമോളെ കാത്തിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി ലയൺസ് ക്ലബ്ബ് ജിലുമോൾക്ക് മാരുതി കാർ നൽകാൻ തീരുമാനിച്ചു. കാറിന്റെ താക്കോൽദാനം ഇടപ്പള്ളി മാരുതി സായിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ എം.വി. വാമനകുമാർ നിർവഹിച്ചു.
ജിലുമോൾക്ക് ഇനി ലൈസൻസ് എടുക്കണം.തൊടുപുഴ നെല്ലാനിക്കാട്ട് തോമസിന്റെയും അന്നക്കുട്ടിയുടെയും മകളായ ജിലുമോൾ കാലുകൾ കൊണ്ട് കാറോടിക്കുമെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. അവൾ നേരിട്ട പ്രധാന ചോദ്യം വാഹന നിയമമായിരുന്നു. പിന്നീട് അഭിഭാഷകനായ ഷൈൻ വർഗീസ് അവളുടെ കൈത്താങ്ങായി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ചില നിബന്ധനകൾക്ക് വിധേയമായി ജിലുമോളുടെ ലേണേഴ്‌സ് ടെസ്റ്റ് നടത്താൻ കോടതി നിർദേശം നൽകുകയായിരുന്നു.

Share This Video


Download

  
Report form