നാൻ പെറ്റ മകനേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റെഡ് സ്റ്റാർ മൂവീസിന്റെ
ബാനറിൽ സജി പാലമേലാണ് സംവിധാനം ചെയ്യുന്നത്. മിനോണാണ്
കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ തീരാ നൊമ്പരമായി
മാറിയ അഭിമന്യൂവിനെ അവതരിപ്പിക്കുന്നത്.താൻ ഏറ്റവും കൂടുതൽ
വരച്ചിട്ടുള്ളത് അഭിമന്യൂവിന്റെ ചിരിയാണെന്ന് ചിത്രകാരൻ കൂടിയായ മിനോൺ
പറഞ്ഞു.എറണാകുളം, അഭിമന്യൂവിന്റെ നാടായ വട്ടവട
എന്നിവിടങ്ങളിലായിട്ടാവും സിനിമയുടെ ചിത്രീകരണം. നവംബറിൽ
സിനിമയുടെ ചിത്രീകരണം ആരംഭിക്കും.സിനിമയുടെ ലോഞ്ചിങ് കഴിഞ്ഞ
ദിവസം നടന്നു. എം. എ. ബേബി മുഖ്യാതിഥിയായിരുന്നു. അഭിമന്യൂവിന്റെ
അച്ഛനും അമ്മയും മഹാരാജാസിലെ സഹപാഠികളും പങ്കെടുത്തു.