രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയറിന്റെ നിരത്തിലേക്ക് എത്താനുള്ള തയാറെടുപ്പുകള്‍ അവസാനിച്ചു . ഇതിന്റെ ഭാഗമായി നടത്തിയ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ (ഇടി പരീക്ഷ) മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകള്‍ക്കാണ് പുതിയ ആസ്പയറിനെ വിധേയമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്.സൈഡ് പ്രൊട്ടക്ഷനില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഏതാനും പോരായ്മകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഇടിയുടെ ആഘാതത്തില്‍ പിന്നിലെ ഡോര്‍ തുറന്നുപോയതും വശങ്ങളില്‍ എയര്‍ബാഗ് ഇല്ലാത്തതുമാണ് ആസ്പയറിന്റെ വശങ്ങളിലെ സുരക്ഷയുടെ പോരായ്മ.
ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവായാണ് ഫോര്‍ഡ് ആസ്പയറിന് സുരക്ഷ ഒരുക്കുന്ന ഘടകങ്ങള്‍. മുഖം മിനിക്കിയെത്തുന്ന ആസ്പയര്‍ ഒക്ടോബര്‍ ആദ്യവാരം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.