The beauty benefits of rice water

News60ML 2018-10-01

Views 14

ചര്‍മ്മം പട്ടുപോലെ മൃദുലമാക്കാന്‍ കഞ്ഞിവെള്ളം
കഞ്ഞി വെള്ളം മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്‍കുന്നു


കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ് ,ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കഞ്ഞിവെള്ളം എന്ന കാര്യത്തില്‍ സംശയമില്ല.എന്നാല്‍ പലരും കഞ്ഞിവെള്ളം കളയുകയാണ് ചെയ്യുന്നത് . മുഖത്തുണ്ടാകുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം.ആരോഗ്യത്തേക്കാളുപരി സൗന്ദര്യസംരക്ഷണത്തിന് ഗുണം ചെയ്യുകയും ചെയ്യും .
ചര്‍മ്മത്തിനെ പട്ടുപോലെ മൃദുലമാക്കാന്‍ കഞ്ഞിവെള്ളത്തിന് കഴിയും. കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ ഇത് മുഖത്തിന് മൃദുലത നല്‍കുന്നു.എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും കഞ്ഞിവെള്ളത്തിന് കഴിയും. കഞ്ഞിവെള്ളം പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മോയ്‌സ്ചുറൈസറിന്റെ ഫലം നല്‍കും.കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിക്ക് കണ്ടീഷണര്‍ ഉപയോഗിക്കുന്ന ഗുണം നല്‍കും.ഇത് മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും നല്‍കുന്നു.അല്‍പം കഞ്ഞി വെള്ളത്തില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് മുടി കഴുകിയാല്‍ അത് താരന് പരിഹാരം കാണാന്‍ സഹായിക്കും.മാത്രമല്ല തലമുടി വളരാന്‍ വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ അല്‍പം ചെറുപയര്‍ പൊടി മിക്‌സ് ചെയ്ത് മുടി കഴുകാനും ഉപയോഗിക്കാം.





Share This Video


Download

  
Report form
RELATED VIDEOS