Kayamkulam Kochunni movie review
മലയാളക്കര കാത്തിരുന്ന ബ്രഹ്മാണ്ഡ സിനിമയായ കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയില്‍ നിവിന്‍ പോളി നായകനാവുമ്പോള്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയെ ഏറെയും ശ്രദ്ധേയമാക്കിയത്. ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നതോടെ ലാലേട്ടന്റെ ഫാന്‍സ് ദിവസങ്ങള്‍ക്ക് മുന്‍പേ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഫാന്‍സ് ഷോ യും മറ്റുമായിട്ടാണ് കായംകുളം കൊച്ചുണ്ണിയുടെ ആദ്യ പ്രദര്‍ശനം. മലയാള സിനിമ ചരിത്രത്തിലാദ്യമായി 351 ല്‍ പരം തിയറ്ററുകളിലായി 1700 ഓളം പ്രദര്‍ശനവുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തിരിക്കുന്നത്.
#KayamkulamKochunni