2.0 യുടെ വ്യാജൻ തമിൾ റോക്കേഴ്‌സിൽ എത്തും?
തമിള്‍ റോക്കേഴ്‌സിന്റെ ട്വിറ്റര്‍ പേജിലാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
തമിൾ റോക്കേഴ്‌സ് എന്ന പൈറസി സൈറ്റിൽ രജനികാന്തിന്റെ യന്തിരന്‍ 2.0യുടെ വ്യാജൻ ഉടനെ വരുമെന്ന് ഭീഷണി ഇന്ത്യന്‍ സിനിമാ വ്യവസായത്തിനു തന്നെ തലവേദനയായിക്കൊണ്ടിരിക്കുകയാണ് തമിള്‍ റോക്കേഴ്‌സ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ സിനിമകളുടെ വ്യാജ പതിപ്പുകൾ ചോർന്ന് ഈ പൈറസി സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇപ്പോള്‍ രജനികാന്തിന്റെ യന്തിരന്‍ 2.0യ്ക്കും ഇവർ ഭീഷണി മുഴക്കിക്കഴിഞ്ഞു.തമിള്‍ റോക്കേഴ്‌സിന്റെ ട്വിറ്റര്‍ പേജിലാണ് ഭീഷണി മുഴക്കിക്കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2.0 ഉടന്‍ തന്നെ തമിള്‍ റോക്കേഴ്‌സില്‍ വരുന്നു എന്നായിരുന്നു പ്രഖ്യാപനം തുടര്‍ന്ന് ഇത് നീക്കം ചെയ്തെങ്കിലും പിന്നീട് വീണ്ടും ഭീഷണിയുമായി പോസ്റ്റ് വന്നു.വിജയ് സിനിമ സര്‍ക്കാരും ആമിർ, ബച്ചൻ ടീമിന്റെ ബോളിവുഡ് ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും തമിള്‍ റോക്കേഴ്സ് ചോര്‍ത്തിയിരുന്നു.മുഴുവനായും 3 ഡിയില്‍ ചിത്രീകരിച്ച ചിത്രം നവംബര്‍ 29നാണ് റിലീസ് ചെയ്യുന്നത്. 400 കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശങ്കറാണ്.