gaja cyclone hit tamilnadu coast rain alert in kerala
ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, കാരക്കൽ ജില്ലകളിലാണ് ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ഗജ ചുഴലിക്കാറ്റ് വീശുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ആറു പേർ മരിച്ചു.
#GajaCyclone