actor mohanlal facebook post about sabarimala festival
ശബരിമാല തീർഥാടനത്തിനായി അയ്യപ്പന്മാർ ധരിക്കുന്ന കറുത്ത വസ്ത്രമണിഞ്ഞ് തൊഴു കയ്യോടെ നിൽക്കുന്ന ചിത്രമാണ് ലാലേട്ടൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അടിക്കുറിപ്പായി സ്വാമി ശരണമെന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. വൃശ്ചിക മാസത്തിന്റെ തുടക്ക ദിവസത്തിലാണ് ലാലേട്ടൻ കറുപ്പ് ധരിച്ച് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.