india need 137 runs to win
നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു 19 ഓവറില്‍ 137 റണ്‍സ് വിജയലക്ഷ്യം. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും മഴ രസം കൊല്ലിയായി എത്തി. ഓസീസ് 19 ഓവറില്‍ ഏഴു വിക്കറ്റിന് 132 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴ വന്നത്. തുടര്‍ന്നു കളി തടസ്സപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍ നിശ്ചയിച്ചത്.