Uddhav Thackeray arrived in Ayodhya
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ ആവശ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിലെത്തി. ഭാര്യ രശ്മിക്കും മകന്‍ ആദിത്യയ്ക്കുമൊപ്പമാണ് അദ്ദേഹം വന്നത്. കൂടാതെ രണ്ട് ട്രെയിനുകളിലായി 3000ത്തോളം ശിവസേനാ പ്രവര്‍ത്തകരും മഹാരാഷ്ട്രയില്‍ നിന്ന് അയോധ്യയിലെത്തിയിട്ടുണ്ട്.