Surendran in Jail
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയില്‍ മോചനം ഇനിയും നീളം. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. സന്നിധാനത്ത് വെച്ച് സ്ത്രയെ ആക്രമിച്ച കേസിലാണ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഇതേ കേസില്‍ മുമ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.