Kerala Floods, Central to grand 2500Crore for relief activities
പ്രളയദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 2500 കോടി അധികസഹായം ലഭിച്ചേക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. സമിതിയുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതസമിതി അംഗീകരിക്കുന്നതോടെ കേരളത്തിന് പണം ലഭിക്കും.ഈ തുക കൂടി ലഭിക്കുകയാണെങ്കില്‍ പ്രളയദുരിതാശ്വാസ ഇനത്തില്‍ കേരളത്തിന് കേന്ദ്രസഹായമായി 3100 കോടി രൂപയാണ് ലഭിക്കുന്നത്.