Hanan with Viral Fish
മലയാളികള്‍ക്ക് സുപരിചിതയാണ് ഹനാന്‍ എന്ന പെണ്‍കുട്ടി. ജീവിത പ്രതിസന്ധികളോട് നിരന്തരം പോരാടുന്ന പ്രതീകമായ ഹനാന്‍ യുവതലമുറയ്ക്ക് മാതൃകയാണ്. പഠനത്തിനൊപ്പം മീന്‍ വില്‍പ്പനയും പതിവാക്കിയ പെണ്‍കുട്ടി മാധ്യമങ്ങളില്‍ നിറഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്. ഹനാനെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയെ അറിയാത്തവര്‍ ഇല്ല എന്നുപറയാം.