കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീണ്ടും ജലീലിനെ പിന്തുണച്ചുകൊണ്ടുള്ള രേഖകളാണ് മുഖ്യമന്ത്രി രേഖാമൂലമുള്ള മറുപടിയായി കൊണ്ടുവന്നത്. ഡെപ്യൂട്ടേഷൻ നിയമനത്തിൽ സർക്കാറിന് തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന് കേരള സർവീസ് വ്യവസ്ഥയിൽ പറയുന്നുണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ വാദം. മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ രേഖാമൂലമുള്ള മറുപടി. എന്നാൽ മറ്റ് ചോദ്യങ്ങൾക്കുള്ള ഉത്തരം മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.