ശബരിമല സമരത്തിൽ പങ്കെടുക്കാൻ ഭാഗ്യം ചെയ്യണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭൻ. ഇത് ബിജെപിയുടെ മാത്രം സമരം അല്ലെന്നും ജനമുന്നേറ്റമാണ് എന്നും പത്മനാഭൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്വീകരിക്കുന്നത് അഹങ്കാരിയായ ഭരണാധികാരിയുടെ നിലപാടാണെന്നും ജനാധിപത്യരീതിയിൽ സമരം ചെയ്യുന്നവരെ വിളിച്ച് ചർച്ച നടത്തണമെന്നും പത്മനാഭൻ പറഞ്ഞു