ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും. റായ്പൂറിൽ ഇന്ന് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് റിപ്പോർട്ടുകൾ. പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗൽ , അംബികർപൂർ എംഎൽഎ ടി എസ് സി സിംഗ് ദിയോ എന്നിവർക്കാണ് മുൻഗണന. തൊണ്ണൂറിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരം ഉറപ്പിച്ചത്. അതേസമയം കാർഷിക കടം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു