IG Sreejith | ശബരിമല സുരക്ഷാ ചുമതലയിൽ നിന്നും പിന്മാറി ഐജി എസ് ശ്രീജിത്ത്

malayalamexpresstv 2018-12-15

Views 17

ശബരിമല സുരക്ഷാ ചുമതലയിൽ നിന്നും പിന്മാറി ഐജി എസ് ശ്രീജിത്ത്. പകരം ദിനേന്ദ്ര കശ്യപിനെ ചുമതല ഏല്പിക്കും.അതേസമയം കൊൽക്കത്തയിലെ പോലീസ് സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഡ്യൂട്ടിയിൽ നിന്നും ഒഴിവായതെന്ന് ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. ശബരിമലയിൽ നാല് ഘട്ടങ്ങളായാണ് സുരക്ഷാ ക്രമീകരണം സജ്ജീകരിച്ചിരുന്നത്. ഇതിൽ മൂന്നാംഘട്ടത്തിലെ പമ്പയിലെയും സന്നിധാനത്തെയും സുരക്ഷ ചുമതലയാണ് ശ്രീജിത്തിന് ഉണ്ടായിരുന്നത്. ഈ സുരക്ഷാ ചുമതലയിൽ നിന്നാണ് ഐജി ശ്രീജിത്ത് ഇപ്പോൾ സ്വമേധയാൽ പിൻമാറിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS