ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മുൻ ഡിജിപി സെൻകുമാറിനെ ഇറക്കാൻ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. രണ്ടുമാസം മുൻപ് നടന്ന സംസ്ഥാന അധ്യക്ഷനുമായ ഉള്ള കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത് എന്നാണ് സൂചനകൾ. എന്നാൽ ബിജെപിയുടെ തീരുമാനത്തെ സെൻകുമാർ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് വിവരങ്ങൾ. സിപിഎം കോട്ടയ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എ സമ്പത്തിനെ മാറ്റി പകരം യുവ നേതാക്കളെ നിർത്തും എന്നും സൂചനകൾ. കോൺഗ്രസ്സ് പക്ഷത്തുനിന്ന് അടൂർ പ്രകാശ് എംഎൽഎയാണ് തീരുമാനിച്ചിരിക്കുന്നത്.