ജേക്കബ് തോമസിന്റെ സസ്പെൻഷൻ സർക്കാർ മൂന്നാമതും നീട്ടി. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ഡിജിപി ജേക്കബ് തോമസിന്റെ സസ്പെൻഷൻ വീണ്ടും നീട്ടണമെന്ന് അന്വേഷണ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ കമ്മീഷനാണ് ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യണമെന്ന് സർക്കാരിന് ശുപാർശ നൽകിയിരുന്നത്. ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.