മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎഇ സന്ദർശനത്തിന് ഒരുങ്ങുന്നു. പ്രവാസലോകത്തെ ലോക കേരള സഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യന്റെ യുഎഇ സന്ദർശനം. ഒപ്പം പ്രളയ ശേഷമുള്ള നവകേരള നിർമ്മിതിക്കായുള്ള ധനസമാഹരണം സംബന്ധിച്ച് തുടർ പ്രവർത്തനങ്ങളുടെ അവലോകനവും സമ്മേളനത്തിൽ ചർച്ചയാകും. അടുത്ത ജൂൺ മാസത്തോടെ 500 കോടി സമാഹരിക്കാൻ മുഖ്യമന്ത്രിയുടെ കഴിഞ്ഞ യുഎഇ സന്ദർശനത്തിൽ തീരുമാനിച്ചിരുന്നു. ഇതിൻറെ തുടർ പ്രവർത്തനങ്ങളുടെ അവലോകനയോഗം ദുബായിൽ ഇരുപത്തിരണ്ടാം തീയതി നടത്തും.