bjp leader a$$aulted disabled man saying he will vote for akhilesh
ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ബിജെപി നേതാവ് മുഹമ്മദ് മിയ യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. സമാജ് വാദി പാർട്ടിയുടെ അഖിലേഷ് യാദവിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ഭിന്നശേഷിക്കാരന്റെ വായിലേക്ക് മുഹമ്മദ് മിയ വടി കുത്തിക്കയറ്റുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 19 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണിത്.