മുത്തലാഖ് വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച് ഇ.ടി മുഹമ്മദ് ബഷീർ. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിൽ അസാധാരണമായി ഒന്നും ഇല്ല. മുത്തലാക്ക് ബില്ലിന്മേലുള്ള ചർച്ച യിൽ എത്താൻ ആകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. മുത്തലാഖ് വിഷയത്തിൽ മുസ്ലിം ലീഗ് നിലപാടിലെ മൂർച്ച കുറഞ്ഞിട്ടില്ല എന്നും ഇ.ടി മുഹമ്മദ് പറഞ്ഞു. സംഭവത്തിൽ വിവാദമുണ്ടാക്കിയവർക്ക് സദുദ്ദേശം അല്ലെന്നും മുഹമ്മദ് ബഷീർ ആരോപിച്ചു.