രാജ്യത്തെ ജനങ്ങൾക്ക് വരുമാനം ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാറിൻറെ പുതിയ പദ്ധതി വരുന്നു. എല്ലാവർക്കും സാർവത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. നിശ്ചിത അടിസ്ഥാന വരുമാനം ഇല്ലാത്തവർക്ക് ആ തുക അവരുടെ അക്കൗണ്ടുകളിലേക്ക് നൽകുന്നതാണ് കേന്ദ്രസർക്കാറിനെ ഇനി വരുന്ന പദ്ധതി എന്നും റിപ്പോർട്ടുകൾ ഉണ്ട്. കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിനുള്ള പദ്ധതിക്ക് പിന്നാലെയാണ് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.