ശബരിമല ദർശനത്തിനായി രണ്ട് യുവതികൾ വീണ്ടും നിലയ്ക്കലിൽ എത്തിയെന്ന് പോലീസ് റിപ്പോർട്ട് . പ്രശ്നങ്ങളുണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് ഇവർ മലകയറാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇവർ തെലുങ്കാന സ്വദേശികൾ ആണെന്നാണ് പോലീസ് പറയുന്നത് . എന്നാൽ പമ്പവരെ പോകാനാണ് വന്നതെന്ന് ഇവർ പറഞ്ഞതായും പൊലീസ് അറിയിച്ചു. അതേസമയം ശബരിമലയിലേക്ക് പോകാനാണ് വന്നതെന്നും പ്രശ്നങ്ങളുണ്ടാക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് പിന്മാറുകയാണെന്നും യുവതികളിൽ ഒരാളായ ശ്രീദേവി പറഞ്ഞു. എന്നാൽ ദർശനത്തിനായി യുവതികൾ എത്തുന്നുണ്ട് എന്ന സൂചന ലഭിച്ചതോടെ പോലീസ് ബസ് നിർത്തി പരിശോധിക്കുകയായിരുന്നു.