കേരള സർക്കാരിന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മുന്നറിയിപ്പ്. ഡിവൈഎഫ്ഐ ഭീഷണിയെ തുടർന്ന് എട്ടു ദിവസമായി കോട്ടയം സെൻറ് പോൾ ആംഗ്ലിക്കൻ പള്ളിയിൽ അകപ്പെട്ടു കിടക്കുന്നവർക്ക് സർക്കാർ ഉടൻ സംരക്ഷണം നൽകണമെന്ന് അൽഫോൺസ് കണ്ണന്താനം അറിയിച്ചു. ഡിസംബർ 23ന് രാത്രി കരോളിനിടയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘത്തെ ആക്രമിച്ചത്. എന്നാൽ എട്ടു ദിവസമായിട്ടും ഇവർക്ക് പള്ളിയിൽ നിന്ന് ഇതുവരെ പുറത്തിറങ്ങാൻ ആയിട്ടില്ല. ഇതിൽ മുഖ്യമന്ത്രി ഉടൻ തന്നെ നടപടി എടുത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സംരക്ഷണം നൽകണമെന്നും ഭീഷണി മുഴക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അൽഫോൻസ് കണ്ണന്താനം ആവശ്യപ്പെട്ടു