Piravom Church | പിറവം പള്ളി തർക്കവിഷയത്തിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ

malayalamexpresstv 2019-01-02

Views 49

പിറവം പള്ളി തർക്കവിഷയത്തിൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. യാക്കോബായ ഓർത്തഡോക്സ് സഭകളുടെ പള്ളി തർക്കവിഷയം കൂടിയാലോചനയിലൂടെ രമ്യമായി പരിഹരിക്കാനാണ് സർക്കാർ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിരിക്കുന്നത്. വ്യാവസായ മന്ത്രി ഇ പി ജയരാജൻ ആകും സമിതിയുടെ കൺവീനർ. എകെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും സമിതിയിലെ അംഗങ്ങളാണ്. സഭാതർക്കം പരിഹരിക്കാൻ ഇരുസഭകളെയും മുൻനിർത്തി സമവായ ചർച്ചകൾ നടന്നിരുന്നു എന്ന വാർത്തകളാണ് പുറത്തുവന്നത്. എന്നാൽ ഈ വാർത്തകൾ ഓർത്തഡോക്സ് സഭ നിഷേധിച്ചിരുന്നു. തുടർന്നാണ് പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാർ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS