സമസ്തക്കെതിരെ മന്ത്രി കെ ടി ജലീൽ. വനിതാ മതിലിനെ കുറിച്ച് പറയാൻ സമസ്തയ്ക്ക് എന്ത് അർഹതയാണ് ഉള്ളതെന്ന് കെ ടി ജലീൽ ചോദിച്ചു. മുസ്ലിം ലീഗിൻറെ ബി ടീമായാണ് സമസ്ത പ്രവർത്തിക്കുന്നതെന്ന് കെ ടി ജലീൽ ആരോപിച്ചു. സമസ്തയുടെ നിലപാടിന് വനിതകൾ പുല്ലുവില മാത്രമാണ് കൽപ്പിക്കുന്നത് എന്നും ജലീൽ പറയുന്നു. വനിതാ മതിൽ തങ്ങളുടെ മതങ്ങൾക്ക് വിരുദ്ധമാണ് എന്നായിരുന്നു സമസ്തയുടെ പ്രതികരണം.