ബിജെപിയും ആർഎസ്എസും കേരളത്തിലെ ജനങ്ങളെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്തുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കർമസമിതി എന്ന് പറയുന്നത് തന്നെ ആർഎസ്എസ് തന്നെയാണെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളുടെ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിൽ പോലും ജാഗ്രത നിർദേശം ഏർപ്പെട്ടിരിക്കുകയാണ്. ഒരു ക്ഷേത്രത്തിൻറെ പേരിൽ സംസ്ഥാനത്ത് നടത്തുന്ന അക്രമങ്ങൾ ദേശീയ-അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കൾ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ സംസ്ഥാനത്ത് ഉള്ളൂ എന്നും കടകംപള്ളി കുറ്റപ്പെടുത്തി.