കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് ഒരുലക്ഷം കോടി രൂപയുടെ പ്രതിരോധ കരാർ നൽകിയെന്ന് നിർമ്മല സീതാരാമൻ പാർലമെൻറിൽ പറഞ്ഞത് കളവാണെന്നാണ് രാഹുൽഗാന്ധി പറയുന്നത്. ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകി എങ്കിൽ അതിന് തെളിവ് എവിടെ എന്നും രാഹുൽഗാന്ധി ചോദിച്ചു. ഇതിനെ സംബന്ധിച്ചുള്ള തെളിവുകൾ നൽകിയില്ലെങ്കിൽ നിർമ്മല സീതാരാമൻ മന്ത്രിസ്ഥാനം രാജിവക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.