പേരാമ്പ്രയിൽ മുസ്ലിം പള്ളി ആക്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഒറ്റ ദിവസംകൊണ്ട് ജാമ്യം ലഭിച്ചത് പോലീസ് കീഴടങ്ങിയത് കൊണ്ടാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പോലീസ് കീഴടങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു. വർഗീയകലാപ ഉദ്ദേശത്തോടുകൂടിയുള്ള ക്രിമിനൽ ഗൂഢാലോചന , മതസ്പർദ്ധ വളർത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചാർജ് ചെയ്ത കേസിൽ സാധാരണനിലയിൽ 2 റിമാൻഡ് കാലാവധി കഴിയാതെ പ്രതിക്ക് ജാമ്യം ലഭിക്കാറില്ല. എന്നാൽ മന്ത്രി ഇ പി ജയരാജന്റെ ഭീഷണിയെത്തുടർന്നാണ് പോലീസ് കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത് എന്നും കെ സുരേന്ദ്രൻ പോസ്റ്റിലൂടെ പറയുന്നു. കേരളത്തിൽ നടക്കുന്നത് അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന പോലീസ് രാജ് ആണെന്നും അദ്ദേഹം വിമർശിച്ചു .