2019 ലും നരേന്ദ്രമോദി മിന്നുന്ന വിജയം കരസ്ഥമാക്കും എന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.നരേന്ദ്രമോദി തുടങ്ങിവച്ച പല വികസന പ്രവർത്തനങ്ങളും പൂർത്തീകരിക്കാൻ തിരിച്ചുവരവ് അനിവാര്യമാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്നത് നരേന്ദ്രമോദിയും മുഖമില്ലാത്ത മുന്നണിയും തമ്മിലുള്ള പോരാട്ടം ആണെന്നും അമിത് ഷാ പറയുന്നു