Kollam bypass inaguration, contraversary started again
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വീണ്ടും വിവാദത്തിലേക്ക്. ഫെബ്രുവരി 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇങ്ങോട്ടറിയിച്ചതിനെ തുടര്‍ന്ന് ജനുവരി 15 ന് ചടങ്ങ് വയ്ക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ കൊല്ലത്ത് നിന്നുള്ള, ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാരെ ക്ഷണിച്ചില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഒഴിവാക്കിയ രണ്ട് പേരും ഇടതുപക്ഷ എംഎല്‍എമാര്‍ ആണ്.