karnataka mla gowrishankar was offered rs 60 crore ministerial berth
കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ജെഡിഎസ് എംഎൽഎയ്ക്ക് 60 കോടി രൂപയും മന്ത്രി കസേരയും ബിജെപി വാഗ്ദാനം നൽകിയെന്ന വെളിപ്പെടുത്തലുമായി എംഎൽഎ രംഗത്ത്. കെഎം ശിവലിംഗ ഗൗഡയാണ് ഹസാനിൽ നടന്ന പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമിയെ ഇക്കാര്യം അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.