No entry for PC George in UDF for now
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനപക്ഷം പാര്‍ട്ടിയെ ഒരു കരയ്ക്ക് അടുപ്പിക്കാനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. യുഡിഎഫിലേക്ക് മടങ്ങാനുളള പിസി ജോര്‍ജിന്റെ ആഗ്രഹം നടക്കില്ല. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്താണ് യുഡിഎഫിലേക്ക് മടങ്ങാനുളള ശ്രമം പിസി ജോര്‍ജ് നടത്തിയത്. എന്നാലിപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന ദയനീയാവസ്ഥയിലാണ് പിസി ജോര്‍ജ്.