hamas rejects qatari aid conditions laid israel
പലസ്തീനിലെ ഗസാ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന ഹമാസ് ഖത്തറിന്റെ ഫണ്ട് നിരസിച്ചു. ഫണ്ട് ലഭ്യമാകുന്നതിന് ഇസ്രായേല്‍ ഉപാധി വച്ചതാണ് ഹമാസിനെ ചൊടിപ്പിച്ചത്. ഇസ്രായേലിന് മുന്നില്‍ നിന്ദ്യരായി ലഭിക്കുന്ന പണം ആവശ്യമില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രായേലിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഹമാസ് ആലോചിക്കുന്നുവെന്നാണ് പുതിയ വിവരം.