rjd will take part in congress bihar rally tejashwi
ബിഹാറില്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കിലും സീറ്റ് വിഭജനം ഇതുവരെ പൂര്‍ത്തിയാക്കന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെയുള്ള 40 സീറ്റില്‍ 18 സീറ്റുകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ എട്ട് സീറ്റുകള്‍ മാത്രം കോണ്‍ഗ്രസിന് എന്നാണ് ആര്‍ജെഡി നിലപാട്.