കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകൾക്കും യുവാക്കൾക്കും മതിയായ പ്രാതിനിത്യം നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചു.16 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നതെങ്കിൽ അതിൽ രണ്ട് വനിതകൾ ഉണ്ടാകും.സിറ്റിംഗ് എം പിമാരുടെ കാര്യത്തിൽ വിജയസാധ്യത കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും രാഹുൽഗാന്ധി അറിയിച്ചു.ഘടകകക്ഷി ചർച്ച പൂർത്തിയാക്കി കൊണ്ട് ഫെബ്രുവരി അവസാനത്തോടെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്നാണ് രാഹുൽഗാന്ധി നിർദേശം നൽകിയിരിക്കുന്നത്.കൊച്ചിയിൽ ചേർന്ന യൂത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് സ്ഥാനാർത്ഥി നിർണയ നയം രാഹുൽഗാന്ധി വ്യക്തമാക്കിയത്.