പുതിയൊരു കേരള കോൺഗ്രസ് നിർമ്മിക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു.ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നിലപാട് സോണിയഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.ശബരിമല വിഷയത്തിൽ ഹൈക്കമാൻഡിന്റെ നിലപാട് പോലും തള്ളിയാണ് രമേശ് ചെന്നിത്തല പ്രവർത്തിച്ചിരുന്നത്.സോണിയാ ഗാന്ധിയുടെ ഇപ്പോഴത്തെ നിലപാട് കെപിസിസിയുടെ ശബരിമല നിലപാടിന് എതിരാണെന്നും ഇത് സ്വാഗതാർഹം തന്നെയാണെന്നുമാണ് കോടിയേരിയുടെ പ്രസ്താവന.വിശ്വാസത്തിൻറെ പേര് പറഞ്ഞ് ലീഗും കോൺഗ്രസും ബിജെപിയും ഒന്നിക്കുകയാണ് എന്നും ആണ് കോടിയേരിയുടെ വിമർശനം.