വിമർശകർക്ക് ചുട്ട മറുപടിയുമായി സിനിമാ സംഗീത സംവിധായകൻ എആർ റഹ്മാൻ. ഓസ്കാർ പുരസ്കാരം ലഭിച്ച സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിൻറെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ തന്റെ മകൾ ഖദീജ ഹിജാബ് ധരിച്ച് എത്തിയതിനെ ആരാധകർ വിമർശിച്ചിരുന്നു. എആർ റഹ്മാൻ യാഥാസ്ഥിതിക ചിന്ത ഉള്ള ആളാണെന്നും പലരും പല കോണിൽ നിന്നും അഭിപ്രായം ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എആർ റഹ്മാൻ. തൻറെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് എആർ റഹ്മാൻ ഇതിന് മറുപടി നൽകിയിരിക്കുന്നത്