മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന പതിവ് സ്വീകാര്യതയല്ല മറിച്ച് അദ്ദേഹത്തിന് മുന്നില്‍ സിനിമാലോകം സ്തബ്ധരായി നില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മലയാളികള്‍ മാത്രമല്ല തമിഴകവും തെലുങ്ക് പ്രേക്ഷകരുമൊക്കെ ഇപ്പോള്‍ അദ്ദേഹത്തിനൊപ്പമാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് താരം തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയത്. പേരന്‍പിന് പിന്നാലെ തന്നെ യാത്രയും കൂടി എത്തിയപ്പോള്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മസ്സും ക്ലാസുമൊക്കെ തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.
mammootty's yatra movie latest collection report